ഓണം വിഷരഹിതമാക്കാൻ മിതമായ നിരക്കിൽ വിഷരഹിത പച്ചക്കറികളുമായി സംസ്ഥാന സർക്കാർ

vegetable price hiked vegetable price hike onachantha by state govt to be opened horticorp cuts vegetable price

ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍
സംസ്ഥാനത്ത്  4315 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. പൊതുവിപണിയിലേതിനേക്കാള്‍ 30ശതമാനം വില കുറച്ചായിരിക്കും വില്‍പ്പന. കമ്പോളവിലയേക്കാള്‍ പത്തുശതമാനം കൂടുതല്‍ വിലനല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് 30ശതമാനം വിലക്കുറവില്‍ വിപണിയില്‍ നല്‍കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

 കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1500 ഓണച്ചന്തക്കുപുറമെ, സഹകരണസ്ഥാപനങ്ങള്‍, ഹോര്‍ട്ടികോര്‍പ്, കൃഷിഭവനുകള്‍, കുടുംബശ്രീ തുടങ്ങിയവയും ഓണച്ചന്തകള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഇത്തവണ ചന്തകള്‍ ഒരുക്കുന്നത്. കൃഷിഭവനുകള്‍ വഴി 929 ഓണച്ചന്തകളും വിഎഫ്പിസികെയുടെ 155 ഓണച്ചന്തകളും കുടുംബശ്രീയുടെ 168 ഓണച്ചന്തകളും പ്രവര്‍ത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും കര്‍ഷകരില്‍നിന്ന് വാങ്ങിയവയും അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവന്നവയും പ്രത്യേക വിഭാഗമായാണ് വില്‍ക്കുക.

30 മുതൽ ഉത്രാടനാൾ വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓരോ ജില്ലയിലും എംഎൽഎമാർ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ഓണത്തിന് പച്ചക്കറിവിലയിൽ വർധനയുണ്ടാകുമെന്നത് മുൻകൂട്ടിക്കണ്ട് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നടപ്പാക്കിയിരുന്നു.

onachantha by state govt to be opened
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top