Advertisement

ഓണത്തെ വരവേല്‍ക്കാന്‍ കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ്

September 13, 2024
Google News 2 minutes Read

ഓണം ആഘോഷമാക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്‍റെ ഏറ്റവും പുതിയ ബോയിംഗ്‌ 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്‌ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 180 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമാണിത്‌.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്‍റെ കസവ്‌, തമിഴ്‌നാടിന്‍റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്‍റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ്‌ വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്‌.

ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്തെ വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നായി 300 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം.

Story Highlights : Air India Express celebrate onam by displaying Kasavu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here