Advertisement

വിമാനത്തിൽ യുവതി പ്രസവിച്ചു; 35000 അടി ഉയരത്തിൽ സഞ്ചരിക്കവേ എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം

23 hours ago
Google News 1 minute Read

വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് തായ്‌ലൻഡ് സ്വദേശിനിയായ യുവതിക്ക് സുഖപ്രസവം. വിമാനം 35000 അടി ഉയരത്തിൽ സഞ്ചരിക്കെവേയാണ് പ്രസവം.

യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക്, വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിൽ ഒരാളായ നഴ്സും ചേർന്നാണ് സഹായം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചതോടെ, വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ പ്രവർത്തനസജ്ജരായി. പരിശീലനം ലഭിച്ച കാബിൻ ക്രൂ, യാത്രക്കാരിൽ ഒരാളായ നഴ്സിന്റെ സഹായത്തോടെ പ്രസവത്തിന് ആവശ്യമായ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി. ഇതേസമയം, പൈലറ്റുമാർ മുംബൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടി.

വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ, അടിയന്തര മെഡിക്കൽ സംഘവും ആംബുലൻസും വിമാനത്താവളത്തിൽ തയ്യാറായിരുന്നു. ലാൻഡിംഗിന് ശേഷം, അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

“ഞങ്ങളുടെ ടീമിന്റെ തയ്യാറെടുപ്പ് മാത്രമല്ല, അനുകമ്പയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും മനോഭാവം കൂടിയാണ് ഈ അസാധാരണ നിമിഷം ഉയർത്തിക്കാട്ടുന്നത്,” എന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു.

Story Highlights : woman gives birth on air india express

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here