Advertisement

തിരുവനന്തപുരത്ത് ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

July 26, 2025
Google News 2 minutes Read
sexual abuse in train man arrested in thiruvananthapuram

തിരുവനന്തപുരത്ത് ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം കാട്ടിയയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളജ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നാണ് പ്രാഥമിക വിവരം. (sexual abuse in train man arrested in thiruvananthapuram)

വരുന്ന രണ്ട് ദിവസം അവധിയായതിനാല്‍ നാട്ടിലേക്ക് പോകുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി കയറിപ്പിടിച്ച ഉടന്‍ തന്നെ പെണ്‍കുട്ടി ഒച്ചവയ്ക്കുകയും റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights : sexual abuse in train man arrested in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here