സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭയില്‍ സ്പീക്കര്‍ എത്തിയത് മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി പ്രതിഷേധം ആരംഭിച്ചു. ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്ന് എഴുതിയ വലിയ ബാനറുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ചോദ്യോത്തര വേള മുഴുവന്‍ തടസ്സപ്പെടുത്തുന്ന രീതിയിലാണ് പ്രതിഷേധം അരങ്ങേറുന്നത്. അതേസമയം രാവിലെ നിയമസഭയിലേക്കെത്തിയ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറിനെ കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കോടി കാട്ടി. മസ്കറ്റ് ഹോട്ടലിന്റെ മുന്നിലായിരുന്നു സംഭവം. അഞ്ച് കെഎസ് യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി മൂന്ന് എംഎല്‍എ മാര്‍ നിരാഹാര സമരത്തിലാണ്.സമരം സഭയ്ക്ക് വെളിയിലേക്ക് വ്യാപിപ്പിക്കാനും, ശക്തമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കും,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here