പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി; ടെൻഡർ നടപടി ഈ മാസത്തോടെ പൂർത്തിയാകും

pazhassi sagar hydroelectric project

ജില്ലയിലെ വൈദ്യുതിക്ഷാമവും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമായി ജില്ലയിലെ രണ്ടാം ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുതി പദ്ധതി യാഥാർഥ്യത്തിലേക്ക്. പഴശ്ശി ഡാമിന് അനുബന്ധമായി വെളിയമ്പ്രയിൽ ആരംഭിക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടി ഈ മാസത്തോടെ പൂർത്തിയാകും.

ജലവിഭവ വകുപ്പ് പദ്ധതിക്കു പച്ചക്കൊടി കാട്ടിയതോടെ ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണ പ്രവർത്തനം ആരംഭിക്കാനാണു വൈദ്യുതി വകുപ്പ് തീരുമാനം. ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള ഡാമിന്റെ അനുബന്ധമായുള്ള 3.05 ഹെക്ടർ സ്ഥലത്താണു പദ്ധതി ആരംഭിക്കുന്നത്.

ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിച്ച് കഴിഞ്ഞതിനു ശേഷം ഒഴുകിപ്പോകുന്ന വെള്ളം ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. 79.85 കോടി രൂപയാണു ചെലവ്. 26.52 മീറ്റർ സംഭരണശേഷിയുള്ള പഴശ്ശി ജലസംഭരണിയിൽ 19.50 മീറ്റർ വെള്ളമുണ്ടെങ്കിൽ പോലും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയത്തക്ക വിധമാണു പദ്ധതി ആവിഷ്‌കരിച്ചത്.

pazhassi sagar hydroelectric project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top