വരൂ ചാന്ദ്ര യാത്രയിൽ പങ്കുചേരാം ; പൊതുജനങ്ങൾക്കും അവസരമൊരുക്കി നാസ

ചന്ദ്രനിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്കും പങ്കുചേരാൻ അവസരമൊരുക്കി നാസ. നേരിട്ട് പോകാൻ സാധിക്കില്ല പകരം നിങ്ങളുടെ പേരുകളാകും ചന്ദ്രനിലെത്തുക. 2026 ന്റെ തുടക്കത്തിൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായാണ് ഈ അവസരം ഒരുങ്ങുന്നത്. ഇതിലൂടെ ഓറിയോൺ ബഹിരാകാശ പേടകത്തിൽ ചന്ദ്രനെ ചുറ്റാൻ സാധാരണകാർക്ക് പ്രതീകാത്മക അവസരം ലഭ്യമാകും. ഇത് സംബന്ധിച്ച വാർത്ത നാസ തന്നെയാണ് അവരുടെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
പേരുകൾ സമർപ്പിക്കാനുള്ള അവസരം ഇതിനോടകം നാസ ആരംഭിച്ചിട്ടുണ്ട്. ഓരോ പേരുകളും ഡിജിറ്റൽ മെമ്മറി കാർഡിൽ സൂക്ഷിക്കുകയും ദൗത്യ സമയത്ത് ഓറിയോൺ ബഹിരാകാശ പേടകത്തിൽ വയ്ക്കുകയും ചെയ്യും. നമ്മുടെ പേരുകൾ ദൗത്യത്തിനൊപ്പം ഇങ്ങനെ സഞ്ചരിക്കുന്നതോടെ നമ്മളും ഇതിന്റെ ഭാഗമായി മാറുന്നതായി നാസ വ്യക്തമാക്കി.
ആര്‍ട്ടെമിസ് ദൗത്യങ്ങളിലെ മനുഷ്യരെയും വഹിച്ചികൊണ്ടുള്ള ആദ്യത്തെ യാത്രയാണിത്. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസെൻ എന്നീ നാല് ബഹിരാകാശ യാത്രികരായിരിക്കും പേടകത്തിലുണ്ടാവുക. ഇവർ ചന്ദ്രനിലേക്കിറങ്ങാതെ പേടകത്തിൽ തന്നെയാകും തുടരുക എന്നാലും നാസയുടെ ദീർഘകാല പദ്ധതികളിലേക്കുള്ള നിർണായകമായ ഒരു ചുവടുവയ്പ്പാകും ആർട്ടെമിസ് II.
Read Also: ആപ്പിൾ iPhone 17 സീരീസിനെ ട്രോളി സാംസങ്, എക്സിൽ #icant ട്രോളുകൾ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യരെ ഇറക്കാൻ പദ്ധതിയുള്ള ആർട്ടെമിസ് III ദൗത്യത്തിന് മുന്നോടിയാണ് ആർട്ടെമിസ് ഈ. ഭാവിയിലേക്കുള്ള ദൗത്യങ്ങൾക്കും ഈ യാത്ര സഹായകരമാകും.
Story Highlights : Nasa is giving the public a chance to tag along
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here