ലോകത്തിലെ ഏറ്റവും വലിയ സമൂസ കണ്ടിട്ടുണ്ടോ ?

ലോകത്തിലെ ഏറ്റവും വലിയ സമൂസയുടെ റെക്കോഡ് ഇനി ലണ്ടന് സ്വന്തം. ഒരുഡസനോളം വരുന്ന മുസ്‌ലിം അദ് യുകെ ചാരിറ്റി പ്രവർത്തകരാണ് 153 പൗണ്ട് ഭാരമുള്ള സമൂസ ഉണ്ടാക്കി റെക്കോഡിട്ടത്.
പന്ത്രണ്ട് പേരടങ്ങുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവർത്തകർ ചേർന്നാണ് കിഴക്കൻ ലണ്ടനിലെ ഒരു പള്ളിയിൽ ഭീമൻ സമൂസയെന്ന പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയത്. പ്രത്യേകം നിർമ്മിച്ച പാത്രത്തിലാണ് ഭീമൻ സമൂസ പൊരിച്ചെടുത്തത്. 15 മണിക്കൂർ സമയമെടുത്താണ് സമൂസ നിർമ്മാണവും പാകപ്പെടുത്തലും പൂർത്തിയാക്കിയത്.
വലുപ്പത്തിൽ വമ്പനായിരുന്ന സമൂസ രുചിയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് ഫുഡ് ടേസ്റ്റ് പ്രതിനിധികൾ പറയുന്നു. റെക്കോർഡ് രേഖപ്പെടുത്തിയതിനു ശേഷം ഭീമൻ സമൂസ പ്രദേശവാസികൾക്ക് വിതരണം ചെയ്തു. 2012ൽ വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡ് കോളേജ് നിർമ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോർഡാണ് ഈ ഭീമൻ സമൂസ തകർത്തത്.
worlds largest samosa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here