ഗൗതമി-കമൽ ഹാസൻ ജോഡികൾ ഒന്നിക്കുന്നു ? ഗൗതമി വെളിപ്പെടുത്തുന്നു

kamal-hassan gautami about kamal hassan-gautami

കോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കമൽ ഹാസന്റെയും ഗൗതമിയുടേയും വേർപിരിയൽ. എന്നാൽ ആരാധകർക്ക് പ്രതീകഷയേകി ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്ത് പുറത്ത് വന്നത് അടുത്തിടെയാണ്. ഒരു തമിഴ് മാധ്യമമാണ് ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്.

എന്നാൽ ഈ വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗൗതമി. വാർത്ത പൂർണമായും നിഷേധിച്ച ഗൗതമി ട്വിറ്ററിൽ അങ്ങേയറ്റം രൂക്ഷമായാണ് പ്രതികരിച്ചത്.
‘വിഡ്ഢികൾ പിറുപിറുക്കുകയും പട്ടികൾ കുരയ്ക്കുകയും ചെയ്‌തോട്ടെ. ഞാൻ മുൻപോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അല്ലാതെ മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നതിനല്ല ‘ – ഗൗതമി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമലും വേർപിരിയുന്നത്. ഗൗതമി തന്നെയാണ് ആരാധകരോട് ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഹൃദയഭേദകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നുമാണ് ഗൗതമി പറഞ്ഞത്.

gautami about kamal hassan-gautami

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top