ജിയോയുടെ സൗജന്യ 4ജി ഫോൺ ബുക്കിങ്ങ് ഇന്ന് ആരംഭിക്കുന്നു; ഫോൺ ലഭിക്കാനായി ചെയ്യേണ്ടത്

രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോയുടെ സൗജന്യ 4ജി ഫീച്ചർ ഫോണിനായുള്ള ബുക്കിങ്ങ് ഇന്ന് ആരംഭിക്കും. എന്നാൽ എവിടെ നിന്ന് ഫോൺ ലഭ്യമാകും, എങ്ങനെ ഫോൺ സ്വന്തമാക്കാം എന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാൽ ഇത് സംബന്ധിച്ച് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എങ്ങനെ സ്വന്തമാക്കാം ?
ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മൈ ജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ജിയോയുടെ റീടെയിലർ ഷോപ്പുകളിൽ നിന്നോ ഫോൺ ബുക്ക് ചെയ്യാം.
ആവശ്യമായ രേഖകങ്ങൾ
ജിയോഫോൺ ബുക്കിങ്ങിനായി ആധാർ കാർഡിന്റെ പകർപ്പ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. ഒരു ആധാർ കാർഡിൽ രാജ്യത്തെവിടെയും ഒരു ഫോൺ മാത്രമേ ലഭിക്കുകയുള്ളൂ. ആധാർകാർഡിലെ വിവരങ്ങൾ ഒരു സെൻട്രലൈസ്ഡ് സോഫ്റ്റ് വെയറിൽ ശേഖരിച്ചതിന് ശേഷം നിങ്ങൾക്ക് ഒരു ടോക്കൻ നമ്പർ ലഭിക്കും. ഫോൺ കൈപ്പറ്റാൻ വരുമ്പോൾ ഈ ടോക്കൻ മാത്രം കാണിച്ചാൽ മതി.
നൽകേണ്ട തുക
മൂന്ന് വർഷത്തേക്ക് ജിയോഫോൺ ഉപയോഗിക്കാൻ 1500 രൂപ മാത്രമാണ് ഓരോ ഉപഭോക്താവും സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി നൽകേണ്ടത്. മൂന്ന് വർഷത്തിന് ശേഷം ജിയോഫോൺ മടക്കി നൽകുമ്പോൾ ഈ തുക തിരിച്ച് ലഭിക്കുകയും ചെയ്യും. എന്നാൽ ബുക്കിങ് സമയത്ത് റീടെയ്ൽ ഷോപ്പുകളിൽ 500 രൂപ അഡ്വാൻസ് ആയി നൽകണം.
ബുക്ക് ചെയ്ത ഫോൺ എന്ന് ലഭിക്കും ?
ബുക്ക് ചെയ്യുന്നവർക്ക് സെപ്റ്റംബർ ഒന്നിനും നാലിനും ഇടയിൽ ഫോൺ കയ്യിൽ കിട്ടും. ബുക്കിങ്ങിന്റെ എണ്ണമനുസരിച്ച് തീയ്യതിയിലും മാറ്റമുണ്ടാവാം. എന്നിരുന്നാലും സെപ്റ്റംബറിൽ തന്നെ ജിയോഫോൺ ആവശ്യക്കാരുടെ കൈകളിലെത്തി തുടങ്ങും.
how to get jio free phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here