വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസ്; നുണ പരിശോധനാ ഫലം പുറത്ത്

വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിലെ പ്രതികളുടെ നുണ പരിശോധനാ ഫലം പുറത്തായി. കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും നുണപരിശോധനയില്‍ ഇല്ലെന്നാണ് സൂചന. പരിശോധനാ ഫലം കോടതിക്കും പോലീസിനും കൈമാറി.
പ്രതികളായ സി പി എം കൗണ്‍സിലര്‍ ജയന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ ഇപ്പോള്‍ പരാതിക്കാര്‍ കേസുമായി സഹകരിക്കുന്നില്ല. ഇവര്‍ ഉപയോഗിച്ച ഫോണ്‍, ടാബ് ലെറ്റ് എന്നിവ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ജയന്തന്‍ ഉപയോഗിച്ച ഫോണ്‍ പരിശോധനയ്ക്ക് നല്‍കി.
യുവതിയെ രണ്ടു വര്‍ഷം മമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ആദ്യം പീഡനവിവരം പുറത്തു വന്നത്. പിന്നീട് ഭാഗ്യലക്ഷ്മിയ്ക്കും പാര്‍വതിയ്ക്കും ഒപ്പം ഇവര്‍ പത്രസമ്മേളനവും നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here