സഭ ഇന്നും പ്രക്ഷുബ്ധം

ആരോഗ്യ മന്ത്രി കെകെ ഷൈലജ രാജി വയ്ക്കണം എന്നാവാശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം നാലാം ദിവസവും തുടരുന്നു. ഇപ്പോള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷാംഗങ്ങള്‍. ബഹളത്തിനിടെയും സഭയില്‍ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.

അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top