റെഡ്മി നോട്ട് 5 വിപണിയിൽ; വില 6,700 രൂപ

ഷവോമിയുടെ പുത്തൻ മോഡലായ റെഡ്മി നോട്ട് 5 വിപണിയിൽ എത്തി. കോർണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് സ്‌ക്രീൻ ഫുൾ എച്ച്ഡിയിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 2 ജിബി റാം, 16 ജിബി സ്റ്റോറേജുളള ഫോണിന് 6,700 രൂപയാണ് വില. 3 ജിബി റാം, 32 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,600 രൂപയാണ് വില. ഈ ഫോണിൽ ഫിംഗർപ്രിന്റ് സ്‌കാനർ ഉണ്ടാകും. 4 ജിബി റാമും, 64 ജിബി സ്റ്റേറേജുമുള്ള ഫോണിന് 11,500 രൂപയാണ് വില.
ഷാംപെയ്ൻ ഡോൾഡ്, റോസ് ഗോൾഡ്, പ്ലാറ്റിനം എന്നീ മൂന്ന് നിറങ്ങളിൽ റെഡ്മി നോട്ട് 5 ലഭ്യമാകും. ആൻഡ്രോയിഡ് നൂഗയാണ് ഫോണിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റം.
redmi note 5 in market
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here