Advertisement

റെഡ്മി നോട്ട് 6 പ്രോയ്ക്ക് തീപിടിച്ചു; വീഡിയോ

February 5, 2020
1 minute Read

മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററില്‍ വച്ച് ബാക്ക് പാനല്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ റെഡ്മിയുടെ നോട്ട് 6 പ്രോ ഫോണിന് തീപിടിച്ചു. ഗുജറാത്തിലാണ് സംഭവം. ഫോണിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മൊബൈല്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരന്‍ മൊബൈല്‍ ഫോണിന്റെ പിന്നിലെ കവര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഫോണില്‍ നിന്ന് പുക ഉയരുകയായിരുന്നു. തുടര്‍ന്നാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

തീപിടിച്ചതിനെ തുടര്‍ന്ന് ഫോണ്‍ പൂര്‍ണമായി നശിച്ചു. അതേസമയം അംഗീകൃത സര്‍വീസ് സെന്ററിലാണോ ഫോണ്‍ സര്‍വീസ് ചെയ്തതെന്ന് വ്യക്തമല്ല.
ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും തങ്ങളുടെ എല്ലാ പ്രോഡക്റ്റുകളും നിരവധി ക്വാളിറ്റി ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമാണ് പുറത്തിറങ്ങുന്നതെന്നും ഷവോമി അറിയിച്ചു.

ഗുജാറത്തിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും ഫോണ്‍ ഉപയോഗ ശൂന്യമായി മാറിയപ്പോഴാണ് സര്‍വീസ് സെന്ററില്‍ നല്‍കിയതെന്ന് ഉടമ അറിയിച്ചതായും അംഗീകൃത സര്‍വീസ് സെന്ററിലല്ല ഫോണ്‍ നല്‍കിയിരുന്നതെന്നും ഷവോമി വക്താവ് പറഞ്ഞു.

ഇത് ആദ്യമായല്ല ഷവോമി ഫോണുകള്‍ക്ക് തീപിടിക്കുന്നത്. മുന്‍പ് ഷവോമി എംഐ എ 1, റെഡ്മി നോട്ട് 4, റെഡ്മി നോട്ട് 7 എസ്, റെഡ്മി 6 എ എന്നീ ഫോണുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2018 ലാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോ അവതരിപ്പിച്ചത്. റെഡ്മി നോട്ട് 5 പ്രോയ്ക്ക് ലഭിച്ച സ്വീകര്യതയെ തുടര്‍ന്നായിരുന്നു നോട്ട് പ്രോ അവതരിപ്പിച്ചത്.

Story Highlights: redmi, xiaomi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top