ആള്‍ദൈവം ഗുര്‍മീത് റാം റഹീം ഉള്‍പ്പെട്ട പീഡനക്കേസിലെ വിധി ഇന്ന്

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. 2002ല്‍ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ചെന്നതാണ് ആരോപണം. വിധി കേള്‍ക്കാന്‍ കോടതിയിലേക്ക് ഗുര്‍മീത് തിരിച്ചിട്ടുണ്ട്. റോഡ് മാര്‍ഗ്ഗം 200അധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഗുര്‍മീത് പഞ്ചകുലയിലേക്ക് തിരിച്ചിരിക്കുന്നത്. റാം റഹീം സിങ്ങിന് വിധി പ്രതികൂലമാണെങ്കില്‍ അക്രമങ്ങള്‍ നടക്കാനിടയുണ്ടെന്ന സാധ്യത പരിഗണിച്ച് ഹരിയാനയിലും പഞ്ചാബിലും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം വിധി പ്രസ്താവന നടത്താനിരിക്കെ ഗുര്‍മീതിന് പിന്തുണയുമായി പഞ്ച്കുളയിലെ റാം റഹീമിന്റെ ആശ്രമത്തിലേക്ക് ലക്ഷക്കണക്കിന് അനുയായികളും, ഭക്തരും എത്തിച്ചേരുകയാണ്. സംഘര്‍ഷാവവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് 5000ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇന്നലേയും ഇന്നും പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ജില്ലാഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷയ്ക്കായി സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഗുര്‍മീത് വിചാരണ നേരിടുന്നുണ്ട്.
gurmeeth ram rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here