Advertisement

മരണം 28 ആയി; വടക്കേ ഇന്ത്യ കത്തുന്നു

August 25, 2017
Google News 1 minute Read

ബ​ലാ​ത്സം​ഗ കേസിൽ ക്രിമിനൽ ആൾ​ദൈവം ഗു​ർ​മീ​ത്​ റാം ​റ​ഹീമിന് ശിക്ഷ ഉറപ്പായ സാഹചര്യത്തിൽ ആരംഭിച്ച അക്രമത്തിൽ മരണം 28 കടന്നു. പാഞ്ച്​ഗുലയിലെ സി.ബി.ഐ. കോടതിക്ക്​ സമീപത്താണ്​ ​ആദ്യം സംഘർഷം ഉണ്ടായതെങ്കിലും പിന്നീട്​ വിവിധ സ്ഥലങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. ഗുർമീതി​​​​​​​​​​ന്റെ അനുയായികളുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘർഷം വ്യാപിക്കുന്നുവെന്നാണ്​ പുതിയ റിപ്പോർട്ടുകൾ.

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിനെതിരായ കോടതി വിധിയെ തുടർന്ന് ഉത്തരേന്ത്യയിൽ കലാപം. ആക്രമണം ഡൽഹിയിലേക്കും വ്യപിക്കുന്നു. ഡൽഹിയിൽ ഏഴിടത്തായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹി അനന്തവിഹാറിൽ രേവ എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ തീയിട്ടു. ഗാസിയാബാദിലെ ലോണിൽ ഡിടിസി ബസിന് പ്രവർത്തകർ തീയിട്ടു. സർക്കാർ ഓഫീസുകൾക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.

ഹരിയാനയിലും പഞ്ചാബിലുമാണ് ഗുർമീത് റാം റഹീമിന് അനുയായികൾ ഉള്ളത്. ഹരിയാനയിൽ പ്രതിഷേധം കനക്കുകയാണ്.  ആഭ്യന്തര സുരക്ഷ പരാജയപ്പെട്ട ഹരിയാനയിൽ ഭരണപ്രതിസന്ധിയിലാണ് ബിജെപി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ജനങ്ങളോട് ശാന്തരാകാൻ പറഞ്ഞുവെങ്കിലും കലാപത്തിൽ 12 പേരാണ് മരിച്ചത്.

പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ കലാപം നിയന്ത്രിക്കാനാകാതെ ഡൽഹിയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ് ഉത്തരേന്ത്യയിൽ. പോലീസിന് പുറമെ സൈന്യവും ക്രമസമാധാനത്തിനായി രംഗത്തിറങ്ങിയിട്ടും ഇത്രയും പേരുടെ മരണം സംഭവിച്ചത് കേന്ദ്രത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോടതി വിധിയെ തുടർന്ന് ഇത്തരമൊരു കലാപം ഇന്ത്യ ചരിത്രത്തിൽ ഇത് ആദ്യമാണ്.

സ്വയം ാൾദൈവമെന്ന് പ്രഖ്യാപിച്ച ഗുർമീത്, രാഷ്ട്രീയ പാർട്ടികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. 250 ഓളം ആശ്രമങ്ങളുളള ഗുർമീർ തെരഞ്ഞെടുപ്പുകളിലെല്ലാം പിന്തുണച്ചിരുന്നത് ബിജെപിയെയാണ്.

killing field ; northIndia burning ; 28 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here