Advertisement

വിവാദ ആൾദൈവം ഗുർമീത് റാമിനു കൊവിഡ്

June 6, 2021
Google News 1 minute Read
Gurmeet Ram Rahim Covid

വിവാദ ആൾദൈവം ഗുർമീത് റാം റഹീമിനു കൊവിഡ്. ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുകയാണ് ഗുർമീത്. ഹരിയാനയിലെ സുരാനിയ ജയിലിൽ ആയിരുന്ന ഗുർമീതിനെ വയറുവേദനയെ തുടർന്ന് ആശുപത്രിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് ഗുർമീതിനു കൊവിഡ് സ്ഥിരീകരിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് 20 കൊല്ലത്തേക്കാണ് ഗുർമീതിനെ തടവറയിൽ പ്രവേശിപ്പിച്ചത്.

രണ്ടാം തവണയാണ് ഗുർമീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് ഇയാളെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയത്. ഇന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും കൊവിഡ് പരിശോധനയ്ക്ക് ഗുർമീത് വിസമ്മതിച്ചു. എന്നാൽ, നിർബന്ധപൂർവം ടെസ്റ്റ് നടത്തുകയും ടെസ്റ്റിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.

Story Highlights: Gurmeet Ram Rahim tests positive for Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here