ഗർഭം ധരിക്കുന്നതും അലസിപ്പിക്കുന്നതും സ്വകാര്യതയെന്ന് സുപ്രീം കോടതി

ഗർഭം ധരിക്കുന്നതും അലസിപ്പിക്കുന്നതും സ്ത്രീയുടെ സ്വകാര്യതയിൽ പെടുമെന്ന് സുപ്രീം കോടതി. സ്വകാര്യത മൗലികാവകാശമാണെന്ന് വിധി പ്രസ്താവിച്ച സുപ്രീം കോടതി ജസ്റ്റിസ് ചലമേശ്വറാണ് വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വന്തം ജീവൻ നിലനിർത്തണോ വേണ്ടയോ എന്നതും സ്വകാര്യതയിൽ ഉൾപ്പെടുമെന്നും വിധിയിൽ പറയുന്നു. പൗരന്റെ ജീവിതത്തിൽ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യത എവിടെ വരെ എന്നതിൽ സംശയമുണ്ടായതെന്നും ജസ്റ്റിസ് ചലമേശ്വറുടെ വിധി പ്രസ്താവത്തിൽ പ്രതിപാധിക്കുന്നു. 44 പേജുള്ള വിധിയാണ് ചലമേശ്വർ തയ്യാറാക്കിയത്.
വ്യക്തിയുടെ ആഹാര സ്വാതന്ത്ര്യവും സ്വകാര്യതയിൽ ഉൾപ്പെടും. എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരുടെ കൂടെ ചേരണം എന്നതെല്ലാം ഒരു വ്യക്തിയോട് രാജ്യം നിഷ്‌കർഷിക്കുന്നത് ആരും ഇഷ്ടപ്പെടുന്നില്ലെന്നും ചെലമേശ്വർ.
ഫോൺ ചോർത്തൽ, ഗർഭഛിദ്രം, ഇന്റർനെറ്റ് ഹാക്കിംഗ്, ഭക്ഷണസ്വാതന്ത്ര്യം എന്നിവയെല്ലാം സ്വകാര്യതയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ വിധിയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here