Advertisement

ടെക്‌സാസ് തീരത്ത് ആഞ്ഞടിച്ച് ഹാർവെ ചുഴലിക്കാറ്റ്

August 26, 2017
Google News 1 minute Read
harvey hurricane texas

അമേരിക്കയെ ഭീതിയിലാഴ്ത്തി ഹാർവെ ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തെത്തി. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് ജനജീവിതം സ്തംഭിപ്പിച്ചു. 12 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. കാറ്റിന്റെ ശക്തിയിൽ തിരമാലകൾ 12 അടിവരെ ഉയർന്നു.

ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ടെക്‌സാസ് തീരത്തുള്ള സ്‌കൂളുകൾക്ക് അവധി നൽകി. പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. തീരപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന എണ്ണക്കമ്പനികൾ അടച്ചു. ഇവിടങ്ങളിലെ ജോലിക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിയിട്ടുണ്ട്.

ലൗസിയാനയിലും ടെക്‌സസിലും ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 30 കൗണ്ടികളിൽ ടെക്‌സാസ് ഗവർണർ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ ജനങ്ങൾ നെട്ടോട്ടത്തിലാണ്. വാൾമാർട്ട് ഉൾപ്പെടെ പല സ്റ്റോറുകളിലും കുടിവെള്ള ബോട്ടിലുകളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

harvey hurricane texas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here