Advertisement

ഗുർമീത് കേസിൽ ശിക്ഷ വിധിച്ച ജഡ്‌ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രം

August 26, 2017
Google News 1 minute Read

തന്റെ ഒപ്പമുള്ള യുവതികളെ ബലാത്​സംഗം ചെയ്‌തെന്ന കേസിൽ ആൾദൈവം ഗുർമീത്​ റാം റഹീം സിങ്​ കുറ്റകാരനാണെന്ന്​ വിധിച്ച സി.ബി.ഐ. കോടതി ജഡ്​ജിയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രഇന്റലിജൻസിന്റെ രഹസ്യ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജഡ്‌ജിയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന്​ ഹരിയാന സർക്കാരിനോട് കേ​ന്ദ്രം ആവശ്യപ്പെട്ടു. ന്യായാധിപന്റെ ജീവന് അപകടമുണ്ടാക്കാൻ ഗുർമീതിന്റെ അനുയായികൾ പദ്ധതി തയ്യാറാക്കിയതായാണ് രഹസ്യ വിവരം. തിങ്കളാഴ്ച ശിക്ഷ വിധിക്കാൻ കഴിയാത്ത വിധം അപായപ്പെടുത്താത്തനാണ് നീക്കം. ഗുർമീത് കുറ്റക്കാരനാണന്ന്​ വിധി വന്നതിനെ തുടർന്ന്​ ദേര സച്ചാ സൗധ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമസംഭവങ്ങളുടെ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര ഉത്തരവ്​​.

ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്​ജ്​ ജഗ്​ദീപ്​ സിങ്ങിന്​ ഏറ്റവും ശക്​തമായ സുരക്ഷ തന്നെ ഉറപ്പുവരുത്തണമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സർക്കാറിനോട്​ ആവശ്യപ്പെട്ടു. ജഡ്​ജിയുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ്​, സി.ഐ.എസ്​.എഫ്​. പോലുള്ള കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.

life threat for cbi special judge in gurmeet case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here