ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയിൽ ഗുർമെഹർ കൗറും

gurmehar-one-time-magazine’s-next-gen-leader

ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയിൽ ഗുർമെഹർ കൗർ ഇടം നേടി. 10 ഭാവിനേതാക്കളുടെ പട്ടിക പുറ്തതുവിട്ടതിൽ രണ്ടാമതായാണ് എബിവിപിയ്‌ക്കെതിരെ ഫേസ്ബുക്ക് ക്യാംപയിനുമായി രംഗത്തെത്തിയ ഗുർമെഹറിന്റെ പേരും നൽകിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയെന്നാണ് മാഗസിൻ ഗുർമെഹറിനെ വിശേഷിപ്പിച്ചത്. ഡൽഹി സർവ്വകലാശാലയിലെ രാംജാസ് കോളേജിൽ അരങ്ങേറിയ എബിവിപി അക്രമങ്ങൾക്കെതിരെ ശക്തമായാണ് ഗുർമെഹർ പ്രതികരിച്ചത്.

കാർഗിൽ രക്തസാക്ഷി ജവാൻ മൻദീപിന്റെ മകളാണ് ഗുർമെഹർ. ജലന്ദർ സ്വദേശിയായ ഈ 20 കാരി നടത്തിയ പാക്കിസ്ഥാനെയല്ല യുദ്ധത്തെയാണ് വെറുക്കേണ്ടത് എന്ന ക്യാംപയിൻ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾ വരെ ഈ പെൺകുട്ടിയ്‌ക്കെതിരെ രംഗത്തെത്തുകയും പീഡന കൊലപാതക ഭീഷണികൾവരെ നേരിടേണ്ടിവരികയും ചെയ്തിരുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റിലായ ഉമർ ഗാലിദ് എന്നഗവേഷണ വിദ്യാർത്ഥിയെ രാംജാസ് കോളേജിലെ ചടങ്ങിൽ സംസാരിക്കാൻ അനുവദിക്കില്ലെന്ന് കാണിച്ചാണ് എബിവിപി കോളേജിൽ അക്രമങ്ങൾ അഴിച്ചുവിട്ടത്. ഇതിനെതിരെയാണ് ഗുർമെഹർ പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top