Advertisement

40000 കോടിയുടെ പദ്ധതികൾക്ക് ഈ വർഷം അനുമതി : പിണറായ് വിജയൻ

August 27, 2017
Google News 1 minute Read
pinarayi pinarayi vijayan 40000 crore Kifbi wont tolerate corruption and thrid degree harrassments says cm of kerala

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) മുഖാന്തിരം 40,000 കോടി രൂപയുടെ പദ്ധതികൾക്ക് ഈ വർഷം തന്നെ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ ആദ്യ രണ്ടു ബജറ്റിലൂടെ മാത്രം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 2,612 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തു നിക്ഷേപസമാഹരണമേഖലയിൽ നിലനിൽക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും സാധ്യതകളും മനസിലാക്കി നീങ്ങിയാൽ മാത്രമേ പദ്ധതികൾ പൂർത്തീകരിക്കാനാകൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

40000 crore Kifbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here