Advertisement

ശമ്പളം കൂട്ടി ചോദിച്ചതിന് അധികൃതർ അധ്യാപകനെ മാനസിക രോഗിയായി മുദ്ര കുത്തി

August 27, 2017
Google News 1 minute Read
college professor alleged of mental illness for asking salary hike

ശമ്പളം കൂട്ടി ചോദിച്ചതിന് കോളേജ് അധ്യാപകനെ മാനസിക രോഗിയായി മുദ്ര കുത്തിയെന്ന് അധ്യാപകന്റെ പരാതി. വർഷങ്ങളായി താൻ ജോലി ചെയ്തിരുന്ന കോളേജിലെ അധികൃതർ തന്നെ മാനസിക രോഗിയാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കാൻ ശ്രമിച്ചെന്നാണ് പാരലൽ കോളേജ് അധ്യാപകന്റ പരാതിയിൽ പറയുന്നത്.

പത്തനംതിട്ട പ്രതിഭാ കോളേജിൽ അദ്ധ്യാപകനായും ഓഫീസ് അക്കൗണ്ടന്റായും ജോലി ചെയ്തിരുന്ന മനോജിനാണ് ഈ ദുർവിധി. മനോജ് പത്തനംതിട്ട പ്രതിഭാ കോളേജിൽ അദ്ധ്യാപകനായും ഓഫീസ് അക്കൗണ്ടന്റായും കഴിഞ്ഞ 5 വർഷക്കാലമായി ജോലി ചെയ്ത വ്യക്തിയാണ്.

3500 രൂപയായിരുന്നു ശമ്പളം. ശമ്പളം കൂട്ടി ചോദിച്ചതിന് മാനസിക രോഗമാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കാൻ കൊളേജ് മാനേജ്‌മെന്റിൽ നിന്നും ശ്രമം ഉണ്ടായതിനാൽ അവിടുന്ന് ഓടി രക്ഷപ്പെട്ടെന്നാണ് മനോജ് പറയുന്നത്.

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഉന്നത മാർക്കിൽ പഠിച്ച് പുറത്തിറങ്ങിയ മനോജ് താൻ ജോലി ചെയ്തിരുന്ന കൊളേജിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ കോളേജിൽ നിന്നും പുറത്തായതിനാൽ കട തിണ്ണയിലും മറ്റുമാണ് മനോജ് അന്തി ഉറങ്ങുന്നത്. തന്റെ സങ്കട ഹരജി മനോജ് മുഖ്യമന്ത്രിയ്ക്ക് അയച്ചു. ഈ പരാതിയിൽ നടപടി ഉണ്ടാകുമെന്നാണ് മനോജ് പ്രതീക്ഷിക്കുന്നത്.

college professor alleged of mental illness for asking salary hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here