Advertisement

മകളാണ് വലുത്, വിവാഹമോചനത്തില്‍ നിന്ന് കിച്ചാ സുദീപും ഭാര്യയും പിന്‍വാങ്ങി

August 27, 2017
1 minute Read
sudeep

കിച്ചാ സുദീപിന്റെയും ഭാര്യയുടേയും വിവാഹമോചനവാര്‍ത്തകള്‍ ഗോസിപ്പ് കോളത്തില്‍ നിന്ന് അകന്നിട്ട് കാലം കുറച്ചായി. ഒരു മലയാളി നടിയുമായുള്ള പ്രണയമാണ് വര്‍ഷങ്ങള്‍ നീണ്ട ഈ ദാമ്പത്യത്തില്‍ കരിനിഴല്‍ വീഴ്ത്തിയതെന്നായിരുന്നു വാര്‍ത്തകള്‍ എന്നാല്‍.. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ദമ്പതികള്‍ വിവാഹമോചനത്തില്‍ നിന്ന് പിന്‍വാങ്ങിയെന്നാണ്. മകള്‍ സാന്‍വിയ്ക്ക് വേണ്ടിയാണ് വേര്‍പിരിയലിന്റെ വക്കില്‍ നിന്ന് ദമ്പതികള്‍ പിന്തിരിഞ്ഞ് നടന്നത്.
വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ദമ്പതികള്‍ വാദം കേള്‍ക്കലിനായി കോടതി നിര്‍ദേശിച്ചിട്ടും എത്തിയിരുന്നില്ല. അടുത്തിടെ ഒരു പുതിയ ചിത്രത്തിന്റെ ഓഡീയോ റിലീസിന് സുദീപിനൊപ്പം ഭാര്യയും എത്തിയതോടെ ഇവര്‍ വേര്‍പിരിയുന്നില്ലെന്ന് വ്യക്തമായിരുന്നു. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന താരം അവള്‍ക്ക് വേണ്ടിയാണ് പിരിയുന്നില്ലെന്ന് തീരുമാനിച്ചതെന്ന് സുദീപിന്റെ വക്കീല്‍ വ്യക്തമാക്കി.

sudeep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top