കോട്ടയത്ത് തല വെട്ടിമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തി

കോട്ടയം മാങ്ങാനത്ത് അജ്ഞാത മൃതദേഹം വെട്ടിനുറുക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ. മൂന്ന് ദിവസം പഴക്കമുള്ള പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്. അരയ്ക്ക് മുകളിലേയ്ക്കും താഴേയ്ക്കുമായി വെട്ടി നുറുക്കിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ തല കണ്ടെത്താനായിട്ടില്ല.
മാങ്ങാനത്ത് റോഡിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിന് ചേർന്ന് ഓടയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോഴി മാലിന്യമാണെന്ന് കരുതി നാട്ടുകാർ ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാനാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹമാണെന്ന് കണ്ടെത്തിയത്. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു. ഷർട്ട്, കാവിമുണ്ട് എന്നിവ മൃതദേഹത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റിനുശേഷം ആശുപത്രിയിലേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here