വെള്ളം തെറുപ്പിച്ച വാഹനം നിറുത്താതെ പോയി; വ്യത്യസ്ത പ്രതിഷേധവുമായി പെണ്‍കുട്ടി

റോഡിലെ കുഴിയിൽ ചാടിയ വാഹനം ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി നടത്തിയ പ്രതിഷേധം വ്യത്യസ്തമായി. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഹില്‍ന തിരക്കേറിയ റോഡിലെ കുഴിയിൽ ഇറങ്ങി നിന്നാണ് പ്രതിഷേധിച്ചത്.
പരീക്ഷയ്ക്ക് സ്ക്കളിലേക്ക് ഒരുങ്ങി ഇറങ്ങിയപ്പോഴാണ് ഹില്‍നയുടെ മേല്‍ ചളി വെള്ളം തെറുപ്പിച്ചത്. എന്നാല്‍ വീട്ടില്‍ നിന്ന് ഡ്രസ് വീണ്ടും മാറി സ്ക്കൂളില്‍ പോയെങ്കിലും തകര്‍ന്ന് കിടക്കുന്ന തന്റെ റോഡിലെ ഈ അവസ്ഥയ്ക്ക് വേണ്ടി പ്രതികരിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് അന്ന ഹില്‍ന സ്ക്കൂളില്‍ നിന്ന് മടങ്ങിയത്. പിന്നേറ്റ് സ്ക്കൂളിലേക്ക് ഇറങ്ങിയ ഹില്‍ന റോഡിലെ വലിയ കുഴികളില്‍ ഒന്നില്‍ ഇറങ്ങി നിന്ന് കൈകള്‍ നിവര്‍ത്തിപ്പിടിച്ച് നില്‍ക്കുകയായിരുന്നു.
വടക്കേക്കരഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അണ്ടിപ്പിള്ളിക്കാവ് കിഴക്ക് സെന്റ് ജോസഫ് കപ്പേളയ്ക്ക് സമീപം മാണ് ഹിൽനയുടെ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.ആദ്യം ഒന്ന് അമ്പരന്ന യാത്രക്കാരും നാട്ടുകാരും
കുട്ടിയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു.
അണ്ടിപ്പിള്ളിക്കാവ് വേലിക്കകത്ത് വീട്ടിൽ പോളിന്റെ മകളാണ് പ്രതിഷേധക്കാരി. അണ്ടിപ്പിള്ളിക്കാവ് ജംങ്ങഷൻ മുതൽ ചേന്ദമംഗലം വഴി പറവൂർക്ക് പോകുന്ന റോഡാണിത്. എൻ എച്ച് – 17ല്‍ വാഹനങ്ങളുടെ തിരക്ക് കൂടുമ്പോൾ ഈ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാന്‍ നടത്താൻ തയ്യാറാകാത്ത പൊതുമരാമത്ത് വകപ്പിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here