പാലക്കാട്ടെ പ്രധാന കുടിവെള്ള സ്രോതസായ രാമനാഥപുരം തോട് ശോച്യാവസ്ഥയിൽ

പാലക്കാട്ടെ പ്രധാന കുടിവെള്ള സ്രോതസായ കൽപ്പാത്തി പുഴയിലേക്കൊഴുകുന്ന രാമനാഥപുരം തോട് മാലിന ജലത്തിൽ അഴുകിയ അവസ്ഥയിലാണ്. പാലക്കാട് നഗരത്തിലെ ആശുപത്രികളും, ഹോട്ടലുകളുമടക്കം ഒഴുക്കിവിടുന്ന മലിനജലം ഈ തോടിലൂടെ നേരെ ചെന്നെത്തുന്നത് കൽപ്പാത്തിപ്പുഴയിലേക്കാണ്. പാലക്കാടിന്റെ കിഴക്കൻ മേഖലയിലേക്കുള്ള കുടിവെള്ളമാണ് ഇങ്ങനെ മലിനപ്പെടുന്നത്.
പാലക്കാട്ടെ ജില്ലാ ആശുപത്രി പരിസരം മുതൽ തുടങ്ങുകയാണ് ഈ തോട്ടിലെ മലിനീകരണം. മീറ്ററുകൾകടന്ന് രാമനാഥപുരത്തെത്തുമ്പോഴേക്കും കൽപ്പാത്തി പുഴയിലേക്ക് ഒഴുകുന്ന വെള്ളം കരിനിറമാകും. ശംഖുവാരത്തോട്ടിലെ മാലിന്യവും പേറി ജലം ഒഴുകി അലിഞ്ഞു ചേരുന്നത് കൽപ്പാത്തി പുഴയിലേക്ക്.
Read Also : ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി
തോട് പുഴയിലേക്ക് എത്തുന്ന വഴിയിലെല്ലാം രൂക്ഷ ഗന്ധമാണ്. കാതുകുകളുടെ കൂമ്പാരമാണീ തോട്. ഈ മാലിന്യം എത്തിപ്പെടുന്ന കൽപ്പാത്തിപ്പുഴ നേരെ ഒഴുകുന്നത് ഭാരതപ്പുഴയിലേക്കാണ്. പാലക്കാടിന്റെ കിഴക്കൻ മേഖല മുഴുവൻ കുടിക്കുന്നത് ഈ മാലിന്യമാണെന്ന് സാരം.
പരാതികൾ മാലിന്യത്തേക്കാൾ കൂമ്പാരയി അധികാരികളുടെ മേശപ്പുറത്തും ചവറ്റുകുട്ടയിലുമുണ്ട്. പരിഹാരം മാത്രമായിട്ടില്ല. പക്ഷെ വിഷയം ശ്രദ്ധയിൽ പ്പെടുത്തിയപ്പോൾ പാലക്കാട് നഗരസഭ അടിയിന്തിര ഇടപെടൽ നടത്തുമെന്ന വാഗ്ദാനവുമായി വൈസ് ചെയർമാൻ സി കൃഷ്ണകുമാർ രംഗത്ത് വന്നു.
Story Highlights- Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here