ഈ ഓണത്തിന് ‘ഇ-പോസ്റ്റ്’ അയച്ചാലോ?

കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ചുള്ള ഓണമൊക്കെ പൊളിവചനമാകുന്ന കാലമാണ്. തിരുവോണത്തിനും ജോലി ചെയ്യേണ്ടിവരുന്ന പുതുതലമുറ ജോലിക്കാരും, തിരക്കും തിക്കും, മടുപ്പും ചില കുടുംബങ്ങളിലെങ്കിലും ഓണത്തിന് കാര്‍ണോരേയും കാര്‍ണോത്തിയേയും ഒറ്റയ്ക്ക് ഓണം ‘ആഘോഷിപ്പി’ക്കുകയാണ്.
സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്തോ ആശംസയോ പോലും അയക്കാന്‍ പറ്റാത്ത ഈ കാലത്ത് വാട്സ് ആപ് ഫോര്‍ഫോര്‍ഡുകളിലാണ് ഓണം ആശംസകള്‍ വിതറുന്നത്. വീട്ടിലെ ഓണം പൂക്കളം ഒരുക്കിയ ശേഷം സമീപത്തെ കൂട്ടുകാരുടെയെല്ലാം വീട്ടിലെ പൂക്കളം കാണാന്‍ പോയി ശര്‍ക്കര വരട്ടിയും, കായ വറുത്തതും തിന്ന് ഇരുന്ന കാലം ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളിലും കുറഞ്ഞ് വരികയാണ്.
അങ്ങോട്ടാണ് ഇപ്പോള്‍ തപാല്‍ വകുപ്പിന്റെ ഇ പോസ്റ്റുകളുടെ കടന്ന് വരവ്. മാവേലിയുടേയും പൂക്കളങ്ങളുടേയും ചിത്രങ്ങള്‍ അടങ്ങിയ ഇ പോസ്റ്റുകളാണ് തപാല്‍ വകുപ്പ് പുറത്ത് ഇറക്കിയിരിക്കുന്നത്. ഓണം സംബന്ധിച്ച് ഡിസൈന്‍ ചെയ്ത് സ്വന്തം കയ്യക്ഷരത്തില്‍ ആശംസയും എഴുതി പോസ്റ്റ് ഓഫീസില്‍ എത്തി പത്ത് രൂപ നല്‍കിയാല്‍ മതി ഇ പോസ്റ്റ് വേണ്ടപ്പെട്ടവര്‍ക്ക് കൈമാറാം. ഇത് ആശംസ കിട്ടേണ്ട ആളുടെ പോസ്റ്റ് ഓഫീസില്‍ പ്രിന്റ് എടുത്ത് നല്‍കും.അതിവേഗത്തില്‍ അയക്കാം എന്നതാണ് പ്രധാന മേന്‍മ. അതിന് പുറമെയാണ് സ്വന്തം കയ്യക്ഷരത്തിലെ ആശംസ വേണ്ടപ്പെട്ടവര്‍ക്ക് എത്തിക്കാം എന്നതും. ഒരു സര്‍പ്രൈസിന് വേണ്ടി ഇ പോസ്റ്റുകള്‍ തെരഞ്ഞെടുക്കുന്നവരാണ് കൂടുതല്‍.
പൂവുകളുടെ രൂപത്തില്‍ ‘മൈ’ സ്റ്റാമ്പുകളും തപാല്‍ വകുപ്പ് പുറത്ത് ഇറക്കുന്നുണ്ട്. ഇതിന് 300 രൂപവരെയാണ് വില. കേരളത്തിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇ പോസ്റ്റ് അയക്കാനുള്ള സംവിധാനം ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here