ആശാറാം ബാപ്പവിന്റെ വിചാരണ വൈകുന്നു; സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ബലാത്സംഗ കേസിൽ ആൾദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതിൽ ഗുജറാത്ത് സർക്കാരിന് സുപ്രികോടതിയുടെ വിമർശനം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണ് കോടതി സർക്കാരിനോട് ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഗാന്ധിനഗർ കോടതിയിലാണ് ആശാറാം ബാപ്പുവിന്റെ കേസ് നടക്കുന്നത്.
രാജസ്ഥാനിലെ ജോധ്പൂരിലുള്ള ആശ്രമത്തിൽ 16 വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന ആശാറാമിന്റെ തന്നെ ശിഷ്യനായ പെൺകുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്. 2013 ആഗസ്റ്റ് 15 ന് ആശാറാമിന്റെ നേതൃത്വത്തിലുള്ള വിവിധ ട്രസ്റ്റുകൾ നടത്തുന്ന സ്‌കൂളുകളിലൊന്നിലെ വിദ്യാർത്ഥിനിയെ സഹായികൾ ആശീർവാദം ലഭിക്കുന്നതിനായി ആശ്രമത്തിലെത്തിച്ചപ്പോഴാണ് ബലാൽസംഗം ചെയ്തതെന്നാണ് ആരോപണം. പിതാവ് മെഡിക്കൽ രേഖകൾ കൂടെ നൽകി ഡൽഹി പോലിസിൽ നൽകിയ പരാതി പ്രകാരം ആഗസ്റ്റ് 31ന് പോലിസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. അന്വേഷണത്തോട് സഹകരിക്കാതിരുന്ന ആശാറാമിനെതിരെ പോലിസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
എന്നാൽ ആശാറാം അറസ്റ്റ് ഒഴിവാക്കി ഇൻഡോറിലുള്ള ആശ്രമത്തിൽ അനുയായികളുടെ സംരക്ഷണത്തിൽ തുടർന്നു. ആശ്രമിത്തിലെത്തിയ പോലിസിനേയും മാധ്യപ്രവർത്തകരേയും അനുയായികൾ കായികമായി നേരിട്ടുവെങ്ങിലും 2013 സെപ്തംബർ 1ന് ആശ്രമത്തിൽ പ്രവേശിച്ച ജോധ്പൂർ പോലിസ് ആശാറാമിനെ അറസ്റ്റ് ചെയ്തു.
sc slams govt over delay in asharam bappu trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here