അവര്‍തമ്മില്‍ അച്ഛന്‍ മകള്‍ ബന്ധം അല്ല; വെളിപ്പെടുത്തലുമായി ഹണിപ്രീതിന്റെ ഭര്‍ത്താവ്

റാം റഹീം സിംഗ് പോലീസ് പിടിയിലായപ്പോള്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയതാണ് ഹണി പ്രീത് എന്ന റാം റഹീമിന്റെ വളര്‍ത്തുമകളുടെ പേര്. റാം റഹീമിനെ അറസ്റ്റ് ചെയ്ത് റോത്തക് ജയിലിലേക്ക് കൊണ്ട് പോകുമ്പോള്‍ ഹെലികോപ്റ്ററലുണ്ടായിരുന്നു ഹണി പ്രീത്. ദേരാ സച്ചാ സൗദയുടെ പിന്‍ഗാമിയായിപോലും രാജ്യം കേട്ട പേരാണ് ഗുര്‍മീതിന്റെ വളര്‍ത്തുമകളുടേത്. എന്നാല്‍ ഇവര്‍ തമ്മില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമല്ല ഉണ്ടായിരുന്നതെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഹണി പ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത.
വിശ്വാസിന്റെ വാക്കുകള്‍ വിശ്വസിച്ചാല്‍ ഹണിപ്രീതും റാം റഹീം സിംഗും തമ്മിലുള്ളത് അവിഹിത ബന്ധമാണ്. ഇവരെ അത്തരം ഒരു ഘട്ടത്തില്‍ നേരിട്ട് കണ്ടതായും വിശ്വാസ് വെളിപ്പെടുത്തുന്നു.സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അന്ന് ഗുര്‍മീദ് ഭീഷണിപ്പെടുത്തി. ഭര്‍ത്താവായ തനിക്കൊപ്പം ഹണീപ്രീതിനെ ഉറങ്ങാന്‍ അനുവദിക്കാറില്ല. അവര്‍ ഒരുമിച്ചാണ് ഉറങ്ങുന്നത്. ഹണീപ്രീതിനെ ദത്തെടുത്തതിനു പിന്നിലും ദുരദ്ദേശമാണെന്നും ഇദ്ദേഹം പറയുന്നു.
ഡെയ് ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് വിശ്വാസിന്റെ വെളിപ്പെടുത്തല്‍. 1999ഹണീപ്രീതിന്റെയും വിശ്വാസിന്റെയും വിവാഹം കഴിയുന്നത്. 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ ദത്തെടുത്തു. 2011ല്‍ ഭാര്യയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് ഗുര്‍മീതിന് എതിരായി കേസും നല്‍കി. പപ്പ എന്നാണ് ഹണിപ്രീത് ഗുര്‍മീതിനെ വിളിക്കുന്നത്. ദത്തെടുക്കലിന് ശേഷം ഹണിപ്രീത് സിംഗ് ഹണിപ്രീത് ഇന്‍സാന്‍ എന്ന് പേരുമാറ്റുകയും ചെയ്തു. മുപ്പത് വയസ്സുകാരിയാണ് ഹണി പ്രീത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here