ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ചകേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി ഇന്നുണ്ടാകും. ദിലീപിന്‍റെ മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇന്ന് രാവിലെ വിധി പറയുക. ജാമ്യാപേക്ഷ തളളിയാൽ ഈ ഓണക്കാലത്ത് ദിലീപിന് ആലുവ സബ് ജയിലിൽ തുടരേണ്ടതായി വരും. ജാമ്യം കിട്ടിയാൽ ദിലീപുമായി റോഡ് ഷോ അടക്കം ഫാന്‍സ് അസോസിയേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. . ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് അമ്പത് ദിവസം പൂര്‍ത്തിയാക്കുകയാണ്.
കഴിഞ്ഞ ജൂലൈ പത്തിനായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദിലിപീനെ അറസ്റ്റ് ചെയ്തത്. കോടതിയേയും ഹൈക്കോടതിയേയും ജാമ്യം തേടി സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. 219 തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. പുറത്തു പോയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here