ഇരട്ട ലുക്കിൽ മോഹൻലാൽ; സസ്‌പെൻസ് നിറച്ച് വെളിപാടിന്റെ പുസ്തകം ടീസർ

മോഹൻലാലും സംവിധായകൻ ലാൽ ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ടീസർ പുറത്തിറങ്ങി. ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. മൈക്കിൾ ഇടിക്കുളയായാണ് മോഹൻലാൽ എത്തുന്നത്.
അങ്കമാലി ഡയറീസ് ഫെയിം അന്നാ രേഷ്മയാണ് ചിത്രത്തിലെ നായിക. രണ്ട് വ്യത്യസ്ത ലുക്കിൽ മോഹൻലാൽ ടീസറിൽ എത്തുന്നുണ്ട്. ആദ്യം കോളേജ് അധ്യാപകനായി എത്തുന്ന മോഹൻലാലിനെയല്ല ടീസറിന്റെ അവസാനത്തോടെ കാണാൻ സാധിക്കുന്നത്. മോഹൻലാലിന്റെ ഔദ്യോഗിക ഫോസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
വയലാർ ശരത്ചന്ദ്രവർമ, റഫീഖ് അഹമ്മദ്, സന്തോഷ് വർമ, അനിൽ പനച്ചൂരാൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കൾ. സംഗീതം ഷാൻ റഹ്മാന്റേതാണ്.
velipaadinte pusthakam second teaser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here