Advertisement

ഓണവിപണി കീഴടക്കാൻ വ്യാജ വൈനും; പ്രതി പിടിയിൽ

August 30, 2017
Google News 1 minute Read
fake wine seized from aluva

നൂറു ലിറ്റർ വ്യാജവൈൻ വാറ്റിയ മധ്യവയസ്‌കനെ പോലീസ് പിടികൂടി. ആലുവ മാധവപുരം കോളനി ചക്കാലക്കൽ വീട്ടിൽ ഡൊമിനിക്കിനെയാണ് പോലീസ് പിടികൂടിയത്. ഓണക്കച്ചവടത്തിനായാണ് വൻ തോതിൽ വൈൻ വാറ്റിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് വൈൻ പിടിച്ചെടുത്തത്.

ഓണാഘോഷം അവസാനിക്കുന്നത് വരെ വ്യാപകമായ പരിശോധനകൾ തുടരുമെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ഓണം മുന്നിൽകണ്ട് വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തുന്നത് തടയാൻ പ്രത്യേക പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

fake wine seized from aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here