മുബൈയില്‍ മഴ കനക്കുന്നു; 5 മരണം

മുബൈയില്‍ മൂന്നാം ദിവസവും മഴ കനക്കുന്നു. മഴയില്‍ ഇതുവരെ ഉണ്ടായ അപകടങ്ങളില്‍ അഞ്ച് പേരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. മുബൈയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തോളം വിമാനങ്ങളും 17 ട്രെയിനുകളുടെയും സര്‍വീസ് ഇന്നത്തേക്ക് റദ്ദാക്കി. പുനരധിവാസത്തിന്റെ ആവശ്യത്തിന് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
ദേശീയ ദുരന്തനിവാരണ സേന മുബൈയില്‍ സേവനം ആരംഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
rain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here