Advertisement

പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ ഇനി എളുപ്പമാകും

August 30, 2017
Google News 0 minutes Read
last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ സംവിധാനത്തിലെ പുതിയ രജിസ്‌ട്രേഷൻ മൊഡ്യൂൾ കൂടുതൽ എളുപ്പമാക്കാൻ തീരുമാനം. പിഎസ്‌സി ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.  ഉദ്യോഗാർഥികൾക്കായുള്ള പുതുക്കിയ രജിസ്‌ട്രേഷൻ നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായി അഞ്ച് ഘട്ടങ്ങളായി തിരിക്കും.

ഇതോടെ ആദ്യ ഘട്ടത്തിൽ ഉദ്യോഗാർഥികൾക്ക് പ്രാഥമിക വിവരങ്ങൾ നൽകിയാൽ യൂസർ ഐഡിയും പാസ്‌വേർഡും ലഭിക്കുകയും അതിനുശേഷം ഉദ്യോഗാർഥിയുടെ സൗകര്യാർഥം ലോഗിൻ ചെയ്ത് ഓരോ ഘട്ടവും കടന്ന് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിയുകയും ചെയ്യുന്ന തരത്തിൽ മൊഡ്യൂൾ സജ്ജീകരിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷൻ ഉദ്യോഗാർഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്2 (അഞ്ചാം എൻ.സി.എ – ഒ.എക്‌സ്) അഭിമുഖം നടത്താൻ തീരുമാനമായി. സാമൂഹ്യ നീതി വകുപ്പിൽ പാർട്ട് ടൈം ടെയ്‌ലറിങ് ഇൻസ്ട്രക്ടർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോർട്ടി കൾച്ചർ) ജൂനിയർ ഇൻസ്ട്രക്ടർ (ഇല്ക്ട്രീഷ്യൻ) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും ജലഗതാഗത വകുപ്പിൽ സ്രാങ്ക് (രണ്ടാം എൻ.സി.എ വിശ്വകർമ്മ) എന്ന തസ്തികയ്ക്ക് പ്രായോഗിക പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here