Advertisement

കെഎസ്ആർടിസി ബസ്സിൽ കൊള്ള; മുഖ്യമന്ത്രി ഇടപെട്ടു

August 31, 2017
Google News 0 minutes Read
ksrtc

കോഴിക്കോടുനിന്നും ബംഗ്ലുരുവിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരെ കർണ്ണാടകയിലെ ചന്നപ്പട്ടയിൽ കൊള്ളയടിച്ച സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരള കർണ്ണാടക അതിർത്തിയിൽ മുൻകരുതതലുകൾ എടുക്കണം. അന്തർ സംസ്ഥാന പാതയിൽ കേരള പോലീസും ജാഗ്ര പുലർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് കേരളാ പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ കർണ്ണാടക ഡി.ജി.പിയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണിത്. കൊള്ളയടിക്കപ്പെട്ടവർക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഡി.ജി.പി.ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here