Advertisement

ഫ്ളാറ്റ് തട്ടിപ്പ്; എസ്.ഐ ഹോംസ് ഉടമ അജിത് തോമസ് അറസ്റ്റില്‍

August 31, 2017
1 minute Read
si homes

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ എസ്.ഐ ഹോംസ് ഉടമ അജിത് തോമസ് അറസ്റ്റില്‍.  പറഞ്ഞ സമയത്ത് ഫ്ലാറ്റുകള്‍ പണിതീര്‍ത്ത് നല്‍കിയില്ലെന്ന് കാണിച്ച് നിക്ഷേപകര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരാണ് എസ്.ഐ ഹോസിനെതിരെ പരാതി നല്‍കിയത്. ചെന്നൈ ആസ്ഥാനമായാണ് എസ്.ഐ ഹോംസ് പ്രവര്‍ത്തിക്കുന്നത്.

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാത്രം 33 പേര്‍ പരാതിയുമായെത്തി. 13 കോടിയുടെ തട്ടിപ്പാണ് ഇങ്ങനെ ഉണ്ടായതെന്നാണ് പൊലീസ് അറിയിച്ചത്. നേരത്തേ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നിരുന്നു.  ഒത്ത് തീര്‍പ്പില്‍ അവസാന ഡേറ്റ് നല്‍കിയിരുന്നെങ്കിലും ആ അവധിയും അവസാനിച്ചതോടെ നിക്ഷേപകര്‍ പരാതിയുമായെത്തുകയായിരുന്നു. ഇതെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

si homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top