Advertisement

മരട് ഫ്‌ളാറ്റ് പ്രശ്‌നം; കിടപ്പാടം നഷ്ടപ്പെടുന്ന നിലപാടിനൊപ്പമല്ല സർക്കാർ

June 13, 2019
0 minutes Read

മരട് ഫ്‌ളാറ്റ് വിഷയത്തിൽ ഫ്‌ലാറ്റു വാങ്ങിയവരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് എ.സി.മൊയ്തീൻ നിയമസഭയിൽ അറിയിച്ചു.

മരട് ഫ്‌ളാറ്റ് വിഷയത്തിൽ എം സ്വരാജിന്റെ സബ്മിഷന് മറുപടി പറയവേയാണ് മന്ത്രി എ.സി.മൊയ്തീൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്.കിടപ്പാടം നഷ്ടപ്പെടുന്ന നിലപാടിനൊപ്പമല്ല സർക്കാരെന്നും, ഇക്കാര്യത്തിൽ ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർ നടപടിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഫഌറ്റ് വാങ്ങിയവർക്ക് കേസിൽ കക്ഷി ചേരാനാവശ്യമായ നിയമ സഹായം നൽകുമെന്നും മന്ത്രി എ.സി.മൊയ്തീൻ നിയമസഭയിൽ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top