ദിലീപ് ചിത്രങ്ങളില്ലാത്ത ആദ്യ ഓണം

ഓണക്കാലമെന്നാൽ സിനിമാകാലം കൂടിയാണ്. കാരണം ഓണത്തിന് മുതിർന്നവർക്ക് കിട്ടുന്ന മൂന്ന് ദിവസത്തെയും, കുട്ടികൾക്ക് കിട്ടുന്ന പത്ത് ദിവസത്തെയും അവധികളിൽ കുറച്ച് ദിനങ്ങൾ തിയറ്ററിൽ ചിലവഴിക്കും. ഇത് ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് സിനിമാ പ്രവർത്തകർ ഓണനാളിൽ റിലീസിനായി സിനിമകൾ ഒരുക്കുന്നത്.
ഓണക്കാലത്ത് ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങളുടേയും ചിത്രങ്ങൾ റിലീസിനുണ്ടാകും. എന്നാൽ മലയാളികളുടെ ഓർമ്മയിലെ ദിലീപ് ചിത്രമില്ലാത്ത ആദ്യ ഓണമായിരിക്കും ഈ വർഷത്തേത്.
വർഷങ്ങൾക്ക് മുമ്പ് ഒരു ഓണക്കാലത്ത് തന്നെയായിരുന്നു നാദിർഷയോടൊപ്പം ചേർന്ന് ദിലീപ് ദേ മാവേലി കൊമ്പത്ത് എന്ന പാരഡിഗാനങ്ങളുടെ കാസറ്റ് ഇറക്കുന്നത്. മിമിക്രി താരമായി അന്ന് തിളങ്ങിയിരുന്ന ദിലീപ് പിന്നീട് വെള്ളിത്തിരയിലെത്തിരയിലെ മിന്നുംതാരമായി മാറി. പിന്നീട് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി ചിത്രങ്ങളാണ് ഓരോ ഓണത്തിനും ദിലീപ് ഒരുക്കിയത്.
എന്നാൽ ഈ വർഷം മാധ്യമങ്ങളിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നിറഞ്ഞ് നിൽക്കുകയാണെങ്കിലും തിയറ്ററുകളിൽ ദിലീപ് ചിത്രങ്ങളില്ല. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോൺ എന്നിവയാണ് ഈ വർഷം തിയറ്ററുകളിൽ എത്തുന്നത്.
onam without dileep film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here