ഗുർമീതിനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്തത് നാലായിരത്തിലേറെ തവണ

ബലാത്സംഗ കേസിൽ കോടതി 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിംഗിനു പത്മ അവാർഡിനായി ലഭിച്ചത് നാലായിരത്തിലേറെ ശുപാർശകൾ. 18768 അപേക്ഷകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 2017ൽ പൊതുജനങ്ങളിൽനിന്ന് ലഭിച്ചത്.
ഗുർമീതിന് ലഭിച്ച ശുപാർശകളിൽ മൂന്നു ശുപാർശകൾ ഗുർമീതിന്റെ തന്നെ സിർസയിലെ വിലാസത്തിൽ നിന്ന് അയാൾതന്നെ നൽകിയതാണ്. ഏറ്റവും കൂടുതൽ ശുപാർശകൾ ലഭിച്ചതും സിർസയിൽ നിന്നും ഹരിയാനയിൽ നിന്നുമാണ്. ഗുർമീതിന്റെ പേരു ശുപാർശ ചെയ്ത് സിർസ സ്വദേശിയായ അമിത് 31 തവണയാണ് അപേക്ഷ നൽകിയത്. സുനിൽ എന്നയാൾ 27 തവണയും.
പത്മ പുരസ്‌കാരം നൽകുന്നതിനു പൊതുജനങ്ങളിൽ നിന്നു ശുപാർശ സ്വീകരിക്കാൻ അടുത്തകാലത്തായാണ് കേന്ദ്രം തീരുമാനിച്ചത്. ആർക്കു വേണമെങ്കിലും ഓൺലൈനായി പേരുകൾ ശുപാർശ ചെയ്യാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here