ജിയോ ഫീച്ചർ ഫോണിനായി ആദ്യദിനം ലഭിച്ചത് 60 ലക്ഷം ബുക്കിങ്ങ്

ജിയോ 4ജി ഫീച്ചർ ഫോണിന് ആദ്യദിവസം തന്നെ ലഭിച്ചത് വൻ സ്വീകാര്യത. 60 ലക്ഷം ബുക്കിങ്ങാണ് ജിയോയ്ക്ക് ആദ്യ ദിനം തന്നെ ലഭിച്ചത്.
രാജ്യവ്യാപകമായി ഓഗസ്റ്റ് 24നാണ് ജിയോയുടെ ഫീച്ചർ ഫോണിന് ബുക്കിങ് തുടങ്ങിയത്. ബുക്കിങിന്റെ ആധിക്യംകൊണ്ട് ഓഗസ്റ്റ് 28ന് ബുക്കിങ് നിർത്തിവെച്ചു. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. മുൻഗണനാക്രമത്തിൽ ബുക്ക് ചെയ്യാൻ അനുവദിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഇമെയിൽ സന്ദേശം ലഭിക്കും. ഇത് പ്രകാരം 500 രൂപ നൽകി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ ലഭിക്കുമ്പോൾ ബാക്കിയുള്ള 1000 രൂപ നൽകണം.
36 മാസങ്ങൾക്കുശേഷം ഫോൺ തിരിച്ചുനൽകുമ്പോൾ 1,500 രൂപയും തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം.
jio feature phone gets 60 lakh booking
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here