Advertisement

വാഴപ്പഴമില്ലാതെ ഓണസദ്യയില്ല

September 2, 2017
Google News 0 minutes Read

ഓണസദ്യയുണ്ണാൻ വിഭവങ്ങൾ ഇലയിൽ നിറഞ്ഞിരിക്കണം. വിവിധ പച്ചക്കറികളും പഴങ്ങളും ചേർത്തുണ്ടാക്കിയ സദ്യ കഴിക്കുന്നതോടെ എല്ലാ പോഷകങ്ങളും ലഭിച്ചിരിക്കും എന്നതിന് സംശയമില്ല. എന്നാൽ സദ്യയെ അടക്കി ഭരിക്കുന്നത് വാഴപ്പഴമാണ്.

വാഴപ്പഴം കൊണ്ടുണ്ടാക്കുന്ന എത്ര വിഭവങ്ങളാണ് സദ്യയിൽ വിളമ്പുന്നതെന്നോ… ഉപ്പേരി മുതൽ പച്ചടി വരെ…

സദ്യ കഴിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. പഴമക്കാർ പറയുന്നത് ആദ്യം ചെറുപഴവും പപ്പടവും കൂട്ടി വേണം തുടങ്ങാൻ എന്നാണ്. അവിടെയും വാഴപ്പഴം തന്നെ. ഇനി ഒടുവിൽ പായസം കഴിക്കുന്നതും പഴം ഉടച്ചാകണം എന്നാണ്.

ഉപ്പേരി

SHARKARA UPPERI OR VELIYUPPERIഓണസദ്യയിൽ ആദ്യം വിളമ്പുന്ന വിഭവമാണ് ഉപ്പേരി; കായ വറുത്തത്, ശർക്കരവരട്ടി, തുടങ്ങിയവ. ഇവ രണ്ടും നേന്ത്രപ്പഴം വച്ച് ഉണ്ടാക്കുന്നതാണ്. ചെറുതായി മുറിച്ച നേന്ത്രപ്പഴം എണ്ണയിൽ ഉപ്പും ചേർത്ത് വറുത്തെടുത്താണ് കായ വറുത്തത് ഉണ്ടാക്കുന്നത്.

കൂട്ടുകറി

നേന്ത്രപ്പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവാണ് കൂട്ടുകറി. സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവം. നേന്ത്രപ്പഴത്തോടൊപ്പം കടല, തേങ്ങ തുടങ്ങിയവ ചേർത്താണ് കൂട്ടുകറി തയ്യാറാക്കുന്നത്.

കാളൻ

kalanസദ്യയിൽ മാറ്റി നിർത്താനാകില്ല കാളനെ. തേങ്ങയും തൈരും നേന്ത്രപ്പഴമോ ചേന അല്ലെങ്കിൽ രണ്ടും ചേർത്താണ് കാളൻ ഉണ്ടാക്കുന്നത്. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കും കാളൻ.

അവിയൽ

avial

എല്ലാ പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന സദ്യയിലെ രാജാവാണ് അവിയൽ. അവിയലില്ലാതെ സദ്യ പൂർണ്ണമാകില്ല. അവിയലിനും വേണം നേന്ത്രപ്പഴം.

പച്ചടി

എല്ലാം എരുവും പുളിയുമുള്ള വിഭവങ്ങളാകുമ്പോൾ സദ്യയിൽ മധുരമാകുന്നത് പച്ചടിയാണ്. പച്ചടി ഉണ്ടാക്കാനും വാഴപ്പഴം ഉപയോഗിക്കും.

പഴംനുറുക്ക്

pazham nurukkചിലയിടങ്ങളിൽ വാഴപ്പഴം വേവിച്ച് പഴം നുറുക്കും സദ്യയ്‌ക്കൊപ്പം വിളമ്പാറുണ്ട്. ആവിയിൽ വേവിച്ചെടുത്ത നേന്ത്രപ്പഴം നെയ്യും ചേർത്ത് വറുത്തെടുത്ത് ശർക്കരപ്പാനിയിൽ മുക്കിയാണ് പഴംനുറുക്ക് ഉണ്ടാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here