പൊരിഞ്ഞ വിലയുടെ ചൂടിൽ ഓണം

നിത്യോപയോഗ സാധനങ്ങൾക്കു പുറമെ ഓണം സംബന്ധിയായ എല്ലാ സാധനങ്ങൾക്കും തീ പിടിച്ച വിലയുമായാണ് ഇത്തവണ അത്തം പിറന്നത്. സാധാരണ തിരുവോണം അടുക്കുമ്പോഴേക്കാണ് സാധനങ്ങൾക്ക് പതുക്കെ വില കൂടുക. എന്നാൽ ഇത്തവണ ദിവസേന വില വർദ്ധിക്കുകയാണ്. കൂട്ടത്തിൽ മുമ്പൻ വാഴക്കുല തന്നെ. ഏത്തക്കായുടെ വില ഉപ്പേരിയുടേയും ശർക്കര വരട്ടിയുടേയും വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്. എല്ലാത്തിനും പുറമെയാണ് ജിഎസ്ടിയുടെ പേരിൽ അവസാനമായി വാങ്ങുന്ന തുക.
ഒരു കിലോ ഉപ്പേരി ക്ക് 380 മുതല്‍ 400 രൂപ വരെയും ശര്‍ക്കരവരട്ടിയ്ക്ക് 400 മുതല്‍ 430 രൂപ വരെയുമാണ് ഇപ്പോളത്തെ വില.ഏത്തക്കായുടെ വില ഇപ്പോള്‍ 85 മുതല്‍ 90 രൂപ വരെ ആയിട്ടുണ്ട്. തിരുവോണത്തിന് മുമ്പ് ഇത് 100രൂപയാകുമെന്ന് കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. വയനാടന്‍ കുല ആയിരുന്നു പിന്നീടുള്ള പ്രതീക്ഷ, ഇതും ആവശ്യാനുസരണം ഈവര്‍ഷം എത്തിയില്ല.കാലവര്‍ഷവും, പ്രകൃതിക്ഷോഭവുമാണ് ഇത്തവണ ഏത്തവാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. കാറ്റും, മഴയും മിക്ക കര്‍ഷകരുടെയും കുലയ്ക്കാറായ വാഴകള്‍ നശിക്കാന്‍ കാരണമായി. ഏക്കറുകണക്കിന് സ്ഥലത്ത് ഓണം ലക്ഷ്യം വച്ച് കൃഷി ചെയ്തിരുന്ന ഏത്തവാഴകളും നശിച്ചുപോയി. ഇതും തിരിച്ചടിയായി.
പച്ചക്കറികളുടേയും തുണിത്തരങ്ങളുടേയും വിലയിലും ഇത് തന്നെ കാണാം. ജിഎസ്ടിയുടെ പേരിൽ കൊള്ളയാണ് യഥാർത്ഥത്തിൽ നടക്കുന്നത് . ശർക്കര, പഞ്ചസാര, വെളിച്ചെണ്ണ.. എല്ലാത്തിന്റേയും അവസ്ഥയും ഇത് തന്നെ. 50രൂപയുണ്ടായ ശർക്കരയ്ക്ക് കച്ചവടക്കാർ ജിഎസ്ടിയുടെ പേരിൽ വർദ്ധിപ്പിച്ചിരിക്കുന്നത് 10രൂപയാണ്. പൂക്കളമൊരുക്കാനുള്ള പൂക്കളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here