ഓണ സദ്യ അങ്ങനെ വെറുതേ ഉണ്ണാനുള്ളതല്ല

ഇല നിറയെ വിഭവങ്ങൾ, ഒപ്പം പഴവും പപ്പടവും പായസങ്ങളും.. ഓണ സദ്യ കണ്ടാൽ ഇതെവിടെ നിന്ന് കഴിച്ച് തുടങ്ങണമെന്ന സംശയം സ്വാഭാവികം. എന്നാൽ തൊടുകറികളക്കെ അങ്ങനെ വെറുതേ കഴിച്ച് വയറു നിറയ്ക്കാനുള്ളതല്ല… സദ്യയിൽ കറികൾ വിളമ്പുന്നതിന് ഒരു ചിട്ട ഉള്ളത് പോലെ കഴിക്കുന്നതിനും ഉണ്ട് ചിട്ടകൾ.
അതിങ്ങനെ…
ആദ്യം ചോറിലൊഴിക്കുന്ന പരിപ്പ് കറിയ്ക്ക് ഒപ്പം കൂട്ടാനുള്ളതാണ് എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ. രണ്ടാമത്തെ ട്രിപ്പിൽ വരുന്ന സാമ്പാരിനൊപ്പം കിച്ചടിയും, മധുരക്കറിയും കൂട്ടാം.. പിന്നെയാണ് പായസം. പായസം കഴിഞ്ഞാൽ പുളിശ്ശേരി കൂടി ഒരു പിടിപിടിക്കാം. അതിന് മുമ്പായി നാരങ്ങാ അച്ചാർ തൊട്ടു കൂട്ടണം. പുളിശ്ശേരി ഒഴിച്ച ചോറ് മാങ്ങാ അച്ചാർ കൂട്ടി കഴിക്കാം. ഒപ്പം ഓലനും. അവസാനം രസവും അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. ഒടുവിൽ ഒരു കൈക്കുമ്പിൾ മോരും കൂടി കഴിച്ചാൽ പിന്നെ വായു ക്ഷോഭവും, സദ്യ കഴിച്ചതിന്റെ മന്ദതയും ഒഴിവാക്കാം.
ഈ രീതിയിൽ ഇന്നും സദ്യ കഴിക്കുന്ന പഴമക്കാരുണ്ട്. ഇത്തവണ സദ്യ കഴിക്കുമ്പോൾ ഈ രീതിയിൽ ഒന്ന് പരീക്ഷിച്ച് നോക്കൂ..ഇത് വരെ കഴിച്ച സദ്യയുടെ ഫീൽ ആയിരിക്കില്ല.. ഈ പുതിയ ചിട്ട തരുന്നത്.. എന്നാൽ ഒന്ന് ശ്രമിച്ച് നോക്കുകയല്ലേ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here