കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്; അൽഫോൻസ് കണ്ണന്താനം സഹമന്ത്രി; സത്യപ്രതിജ്ഞ രാവിലെ 10 ന്

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. കേരളത്തിൽ നിന്നുള്ള അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ ഒൻപത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. നിലവിൽ മന്ത്രിമാരായ എതാനും പേരെ പാർട്ടി ചുമതലയിലേക്ക് മാറ്റിയും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയുമാണ് പുനഃസംഘടന.
ശിവ് പ്രസാദ് ശുക്ല, സത്യപാൽ സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ആർ.കെ സിങ്, ഹർദീപ് സിങ് പുരി, അശ്വനി കുമാർ ചൗബെ, ഗജേന്ദ്ര ശെഖാവത്ത്, അനന്ത്കുമാർ ഹെഗ്‌ഡെ, ഡോ. വീരേന്ദ്രകുമാർ എന്നിവരും മന്ത്രിസഭയിൽ ഇടംനേടും. നിലവിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമാണ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അൽഫോൻസ് കണ്ണന്താനം.
ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ള നരേന്ദ്ര സിംഗ് തോമർ, സ്മൃതി ഇറാനി എന്നിവരിൽ നിന്ന് അധിക ചുമതലകൾ എടുത്തുമാറ്റും. അടുത്ത് തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിൽ നിന്ന് രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
cabinet reshuffle 9 new minister to swear in today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here