ബാറുകളുടെ ദൂരപരിതി; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

BAR (1)

ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയിൽ പ്രത്യക്ഷ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. ആരാധനാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ബാറുകളുടെ ദൂരപരിധി കുറച്ച നടപടിയും, ദേശീയ സംസ്ഥാന പാതകളെ തരംതാഴ്ത്തി കോർപ്പറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ ബാറുകൾ അനുവദിച്ച നടപടിയും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് സമരത്തിനൊരുങ്ങുന്നത്.

സെപ്റ്റംബർ 11ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലും, ജില്ലാകേന്ദ്രങ്ങളിൽ കളക്ട്രേറ്റുകൾക്ക് മുന്നിലും ധർണ്ണ നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസൻ. ടൂറിസ്റ്റുകൾക്ക് വേണ്ടിയാണ് ദൂരപരിധി കുറയ്ക്കുന്നതെന്ന എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. മദ്യ വ്യവസായികൾക്ക് വേണ്ടി മാത്രമാണ് സർക്കാരിന്റെ ഈ നടപടിയെന്നും ഹസൻ കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top