Advertisement

‘രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി; KPCC നേതൃത്വത്തിന്റെ കൂടിയാലോചന’; രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തം

3 hours ago
Google News 2 minutes Read

രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി കാര്യത്തിൽ കെപിസിസി നേതൃത്വത്തിന്റെ കൂടിയാലോചന രാത്രിയോടെ പൂർത്തിയാവും. ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഗുരുതരമായ പ്രശ്നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം.

രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചർച്ച നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. ആവശ്യം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ സാധ്യതയുണ്ട്. അതേസമയം രാജി മുറവിളി ഉയരുന്നതിനിടെ, നടത്തിയ വാർത്താ സമ്മേളനത്തിൽ, അവസാന അടവെന്ന തരത്തിലാണ് ട്രാൻസ് വുമൺ അവന്തികയ്ക്ക് എതിരായ ആരോപണം രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയത്. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറിനോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടു.

Read Also: ‘UDF എല്ലാം മറികടക്കും’; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന തീരുമാനത്തിനൊപ്പമെന്ന് പി കെ ഫിറോസ്

ഞെട്ടിപ്പിക്കുന്ന തരത്തിലുളള തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം കൂടി രാജി വെക്കണമെന്ന നിലപാടെടുത്തത്. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത് മുതിർന്ന നേതാക്കളും എം.എൽ.എമാരും എല്ലാം നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. എന്നാൽ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും രാഹുലിന്റെ നിലപാട് അനുകൂലമല്ല. തനിക്ക് പറയാനുളളത് കൂടി കേട്ടശേഷമേ തീരുമാനം എടുക്കാൻ പാടുളളു എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചിട്ടുളളത്.

Story Highlights : Rahul Mamkootathil resignation; KPCC leadership to hold consultation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here