ഇത്തവണ വാമനജയന്തിയല്ല; ഓണാശംസയുമായി അമിത് ഷാ

കഴിഞ്ഞ ഓണത്തിന് വാമനജയന്തി ആഘോഷിച്ച് വിവാദത്തിലായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഇന്ന് തിരുവോണമാണ്. ഓണം മലയാളത്തിൽ ആണ് ഷാ ആശംസിച്ചത്. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ ഓണാശംസ.
ഓണം നഹാബലിയുടേതല്ല, വാമനന്റേതാണെന്നും വാമന ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നുമുള്ള സംഘപരിവാർ വാദങ്ങൾക്കിടയിലാണ് ഷായുടെ ആശംസ എത്തിയിരിക്കുന്നത്.
ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്റെ എല്ലാ മലയാളി സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . pic.twitter.com/xvb6pJdW3V
— Amit Shah (@AmitShah) September 4, 2017
കഴിഞ്ഞ ഓണത്തിന് വാമൻ മഹാബലിയെ ചവിട്ടി താഴ്ത്തുന്ന ചിത്രമടക്കമായിരുന്നു അമിത് ഷായുടെ വാമന ജയന്തി ആശംസ.
അന്ന് വളരെ ശക്തമായാണ് മലയാളികൾ പ്രതികരിച്ചത്. അമിത് ഷായുടെ ഫേസ്ബുക്കിലെ പോസ്റ്റിൽ പൊങ്കാലയിട്ടുകൊണ്ടാണ് അവർ മറുപടി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here