Advertisement

ഭീകരവാദത്തിനെതിരെ പ്രമേയം പാസാക്കി ബ്രിക്‌സ് ഉച്ചകോടി

September 4, 2017
Google News 0 minutes Read
brics-summit

ഭീകരവാദത്തിനെതിരെബ്രിക്‌സ് ഉച്ചകോടിയിൽ പ്രമേയം പാസാക്കി. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണച്ചു. നാളെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി മോഡി കൂടിക്കാഴ്ച നടത്തും.

ഭീകരവാദപ്രവർത്തനങ്ങൾ ഉന്നയിക്കേണ്ട വേദിയല്ല ബ്രിക്‌സ് ഉച്ചകോടിയെന്നും പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ നടത്തുന്ന പ്രവർത്തനങ്ങൾകൂടി കണക്കിലെടുക്കണമെന്നും ചൈന വാദിച്ചു. എന്നാൽ ഇതിനെ മറികടന്നാണ് പ്രമേയം പാസാക്കിയത്. മറ്റ് അംഗരാജ്യങ്ങൾ പിന്തുണച്ചതോടെ പ്രമേയത്തിൽ ഒപ്പുവയ്ക്കാൻ ചൈന നിർബന്ധിതമാകുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here