Advertisement

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായി

September 4, 2017
1 minute Read
child missing from house

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായി. കുട്ടി പുഴയിൽ വീണതാണെന്ന സംശയത്തിൽ നാട്ടുകാരും അഗ്‌നി രക്ഷാ സേനയും പൊലിസും തിരച്ചിൽ തുടങ്ങി. ചെങ്കള ചേരൂരിലെ കബീർ റുഖ്‌സാന ദമ്പതികളുടെ മകൻ ശഅ്ബാനെയാണ് വീട്ടുമുറ്റത്തുനിന്നു കാണാതായത്.

ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശഅ്ബാനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ സമീപത്തെ വീടുകളിലും മറ്റുംകുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

കുട്ടി പുഴയിൽ വീണതായാണ് സംശയം. ഇതോടെ വീട്ടുകാർ വിദ്യാനഗർ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസും അഗ്‌നിരക്ഷാ ശമന സേനയും സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ തുടങ്ങി.

child missing from house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top